Demo Blog




വൈറ്റ് ഹൗസ് എന്നത് കേട്ടിട്ടില്ലേ. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റിന്റെ ഔദ്യോയികവസതിയാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി യിലാണ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ അത് വൈറ്റ് ആയിരുന്നില്ല. അതിന് വൈറ്റ് ഹൗസ് എന്ന പേരും വീണിരുന്നില്ല. 

       അയര്‍ലന്റുകാരനായ ജെയിംസ് ഹോബന്‍ എന്ന ശില്‍പ്പിയാണ് വൈറ്റ് ഹൗസ് രൂപകല്‍പന ചെയ്തത്. 1792 ഔക്ടോബര്‍ 13 - ന് തറക്കല്ലിട്ട വൈറ്റ് ഹൗസിന്റെ നിര്‍മാണം 1800-ല്‍ പൂര്‍ത്തിയായി. ചാരനിറത്തിലുള്ള കല്ലുകള്‍ ഉപയോഗിച്ചാണ് ആദ്യം കെട്ടിടം നിര്‍മിച്ചത്. അന്ന് മുതല്‍ പ്രസിഡന്റിന്റെ ഔദ്യോയിക വസതിയായി ഉപയോഗിച്ച് വന്നു. 

Read More …



ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന് ആ പേര് വന്നത് ഒരു അക്ഷര പിശകിലൂടെയാണ്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരായ ലാറി പേജിന്‍റെയും സെര്‍ജി ബ്രൈനിന്‍റെയും ലക്ഷ്യം.


Continue Reading....
Read More …


രണ്ടാം ലോകമഹായുദ്ധം. ജപ്പാന്റെ മുന്നേറ്റം തടയാന്‍ ടോക്കിയോ നഗരത്തിന് വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഒരു പദ്ധതി അമേരിക്കന്‍ സൈനിക വിദഗ്ദ്ധര്‍ തയ്യാറാക്കി. ടോകിയോ നഗരം ബോംബ് വച്ച് തകര്‍ക്കുകയെന്നതായിരുന്നു പദ്ധതി. വിചിത്രമായ ഒരു മാര്‍ഗമാണവര്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് വവ്വാലുകളെ ടോകിയോ നഗരത്തില്‍ കൊണ്ട് പോയി വിടുക. ഈ വവ്വാലുകളുടെ ദേഹത്ത് നിശ്ചിത സമയത്ത് പൊട്ടുന്ന ചെറിയ ബോംബുകള്‍ ഘടിപ്പിച്ചിരിക്കും. നേരം വെളുക്കുമ്പോള്‍ കെട്ടിടങ്ങളും മറ്റും ഈ വവ്വാലുകള്‍ കയറിപ്പറ്റുമെന്നും ബോംബ് പൊട്ടിത്തെറിച്ച് ടോകിയോ നഗരത്തിലെ കെട്ടിടങ്ങളും മറ്റും തകരുമെന്നും അനേക മനുഷ്യര്‍ നശിക്കുമെന്നും അവര്‍ കണക്ക് കൂട്ടി.


Continue reading....
Read More …